പാത്രപരിചയം
പുരുഷന്മാർ
സൂത്രധാരൻ:
ചാരുദത്തൻ:
നായകൻ. ഉജ്ജയിനിയിലെ ഒരു നഗരവാസി. ബ്രാഹ്മണനായ കച്ചവടക്കാരൻ. ഉത്തമൻ, സാത്വികൻ, ദീനദയാലു ദാനശീലൻ ശരണാഗതവത്സലൻ, ഉദാരമതി, കുലീനൻ, കുലപ്രേമി, ആദർശവാദി, കലാപ്രേമി, ധർമ്മപാരായണൻ, സത്യവാൻ, ക്ഷമാശീലൻ, കാമുകൻ എന്ന് തുടങ്ങി സ്വഭാവഗുണങ്ങൾ. എന്നാൽ കർമ്മ-കർമ്മഫലത്തേക്കാൾ ഭാഗ്യത്തിൽ വിശ്വസിക്കുന്നവൻ.
വിദൂഷകൻ:
വിദൂഷകന്റെ പേർ മൈത്രേയൻ എന്നാണ്. ബ്രാഹ്മണനെങ്കിലും താഴ്ന്നബ്രാഹ്മണ കുലത്തിൽ ജനിച്ചവൻ. ഭക്ഷണപ്രിയൻ. ഭീരു. സുഹൃത്തിനെ അകമഴിഞ്ഞ് സ്നേഹിക്കുന്നവൻ/സൗഹൃദമാണ് ഏറ്റവും വലിയത് എന്ന് കരുതുന്നവൻ. ബ്രാഹ്മണരുടെ ധർമ്മങ്ങളിൽ അധികം വിശ്വസിക്കാത്തവൻ. ചിലസമയം വിഡ്ഢിയെപോലെ പെരുമാറുന്നവൻ.
ചാരുദത്തന്റെ അടുത്ത സുഹൃത്ത്.
ശകാരൻ:
പ്രതിനായകൻ. പാലകരാജാവിന്റെ അളിയൻ. നയകനായികമാർക്കുള്ള ഒരു ഗുണങ്ങളുടെ വിപരീതഗുണങ്ങൾ മാത്രമുള്ള ആൾ. കൂടാതെ അൽപ്പം കൊഞ്ഞപ്പടയും ഇല്ലാത്ത അറിവ് ഉണ്ട് എന്ന് കാണിക്കാനുള്ള പ്രദർശനമനോഭാവവും ഉണ്ട്. സംസാരത്തിൽ അക്ഷരസ്പുടത ഒട്ടും ഇല്ല. സ്ത്രീകളെ കൊല്ലുന്നത് ശൂരത്വം എന്ന് വിശ്വസിക്കുന്നവൻ. പേടിത്തൊണ്ടൻ എങ്കിലും ധീരതനടിയ്ക്കുന്നവൻ.
വിടൻ1:
ശകാരന്റെ സഹചാരിയും കൂട്ടുകാരനും
ശകാരന്റെ ഭൃത്യൻ:
സംസ്ഥാനകന്റെ ഭൃത്യൻ. സ്ഥാവരകൻ വണ്ടിക്കാരൻ
സംവാഹകൻ:
ചാരുദത്തന്റെ പൂർവ്വജോലിക്കാരൻ. സുഗന്ധലേപകൻ. ചൂതുകളിക്കാരൻ. പിന്നീട് ബുദ്ധഭിക്ഷു
മാഥുരൻ:
ചൂതുകളികേന്ദ്രത്തിന്റെ അധിപൻ. രാജസഭാംഗം
ദുർദുരകൻ:
മറ്റൊരു ചൂതുകളിക്കാരൻ
വർദ്ധമാനകൻ:
ചാരുദത്തന്റെ ഭൃത്യൻ. വണ്ടിക്കാരൻ.
ശർവിലകൻ:
ബ്രാഹ്മണൻ. പക്ഷെ കള്ളൻ. എന്നാലും വിശ്വസ്ത സുഹൃത്ത്. സൗഹൃദത്തെ അതിയായി മാനിക്കുന്നവൻ. ബുദ്ധിമാൻ. ഉജ്ജയിനി നഗരവാസി അല്ല. പുറത്ത് നിന്ന് വന്ന് രേഭിലൻ എന്ന ഗായകന്റെ ഗൃഹത്തിൽ താമസിക്കുന്നവൻ ആണ്. അൽപ്പം മുൻകോപി. എന്തിനും സ്വന്തം അഭിപ്രായമുണ്ട്.
ഭൃത്യൻ:
വസന്തസേനയുടെ ഭൃത്യൻ
ബന്ധുലൻ:
വേശ്യയുടെ പുത്രൻ. വസന്തസേനയുടെ ആശ്രിതനായ യുവാവ്
കുംഭിലകൻ:
വസന്തസേനയുടെ സേവകൻ
വിടൻ2:
വസന്തസേനയുടെ സഹചാരി
രോഹസേനൻ:
ചാരുദത്തന്റെ പുത്രൻ
ആര്യകൻ:
ഇടയയുവാവ്. ജയിൽവാസി. പിന്നീട് രാജാവ്
വീരകൻ:
നഗരപാലകൻ
ചന്ദനകൻ:
മറ്റൊരു നഗരപാലകൻ
ശോധനകൻ:
കോടതിയിലെ ജോലിക്കാരൻ
അധികരണികൻ:
ന്യായാധിപൻ
ശ്രേഷ്ഠി:
ന്യായം തീരുമാനിക്കാനുള്ള സഹായി
കായസ്ഥൻ:
തപാൽക്കാരൻ
ചണ്ഡാലൻമാർ (ഗോഹനെന്നും അഹിന്തനെന്നും പേരായ രണ്ട് പേരുണ്ടെങ്കിലും സംഭാഷണങ്ങൾ മിക്കതും രണ്ട് പേർക്കും കൂടിയാണ് ശൂദ്രകൻ എഴുതിയിരിക്കുന്നള്ളത്):
ചാതുർവർണ്ണാധിഷ്ഠിതമായ ജാതിവ്യവസ്ഥയിൽ പുറത്ത് നിൽക്കുന്നവൻ. വനവാസി. പറയൻ ദരിദ്രവാസി. തൊട്ടുകൂടാത്തവൻ
ജൂർണ്ണവൃദ്ധൻ:
ചാരുദത്തന്റെ സുഹൃത്ത്. അരങ്ങത്ത് വരുന്നില്ല
പാലകൻ: ഉജ്ജയിനിയിലെ രാജാവ്. അരങ്ങത്ത് വരുന്നില്ല
രേഭിലൻ:ഉജ്ജയിനിയിലെ ഒരു വ്യാപാരിയും ചാരുദത്തന്റെ സുഹൃത്തും നല്ലൊരു ഗായകനും ആണ്. അരങ്ങത്ത് വരുന്നില്ല
സിദ്ധൻ:ആര്യകൻ രാജാവാകും എന്ന് പ്രവചിക്കുന്ന മഹാത്മാവായ യോഗി
നടി:സൂത്രധാരന്റെ പത്നി. മുന്നേ പറഞ്ഞപോലെ ഈ തർജ്ജുമയിൽ വരുന്നില്ല
വസന്തസേന:
നായിക. ഗണിക, നഗരവധു, വേശ്യ (പലതരത്തിലുമുള്ള വേശ്യകൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ദേവദാസികൾ അമ്പലങ്ങളിൽ ഡാൻസ് കളിക്കുകയും അമ്പലവട്ടത്ത് മാറ്റം വേശ്വാവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്നവരായിരിക്കാം. എന്നാൽ വസന്തസേനപോലെ ഉള്ളവർ സമൂഹത്തിൽ ഉന്നതരായിരുന്നു. രാജസഭയിൽ അംഗവുമായിരുന്നു. വേശ്യകൾക്ക് സ്വകാര്യജീവിതം വിലക്കപ്പെട്ടതായിരുന്നു. വസന്തസേന ഗണിക, നഗരവധു എന്ന ഗണത്തിൽ കൂട്ടാം. അതുല്യമായ ധനസമ്പത്തിന്റെ ഉടമയാണ്. എന്നാൽ ധനാർത്തി ഇല്ലാത്തവൾ. പിശുക്കിയുമല്ല. വിദ്യാസമ്പന്നയാണ്. പ്രതിഭാശാലിനി, വിവിധ കലകളിൽ പ്രാവീണ്യമുള്ളവൾ. കാമുകി. ദീനാനുകമ്പ, ദാനശീലം തുടങ്ങിയ സർവ്വഗുണശാലിനി.
രദനിക:
ചാരുദത്തന്റെ ഭൃത്യ
ചേടി:
വസന്തസേനയുടെ ദാസി
മദനിക:
വസന്തസേനയുടെ പ്രിയപ്പെട്ട ദാസി. ശർവിലകന്റെ പ്രേമഭാജനം. സദ്സ്വഭാവി. വിശ്വസ്ഥ.
ധൂത:
ചാരുദത്തന്റെ ധർമ്മപത്നി. സദ്ഗുണസമ്പന്ന. പതിവ്രത. കുലീന. മൃച്ഛകടികം പ്രകരണത്തിലെ മറ്റൊരു നായിക എന്ന് പറയാം. അധികം പ്രത്യക്ഷപ്പെടുന്നില്ല എങ്കിലും.
ഛത്രധാരിണി:
വസന്തസേനയുടെ പരിചാരിക
വൃദ്ധ:
വസന്തസേനയുടെ അമ്മ
No comments:
Post a Comment